Kundalatha
₹165 ₹139
Author : Appu Nedungadi
Category : Novel
Pages : 132
Description
Kundalatha
കുന്ദലത
ഇംഗ്ലീഷിലെ ‘നോവൽ’ മാതൃകയിൽ മലയാളത്തിൽ രചിക്കപ്പെട്ട ആദ്യ കൃതി എന്ന നിലയിൽ സാഹിത്യ ചരിത്രപ്രാധാന്യമുള്ള കൃതി. മുന്നിൽ ഒരു ഭാഷാ മാതൃകയുമില്ലാതെ, സ്വതന്ത്രമായി സൃഷ്ടിക്കപ്പെട്ട ഈ കൃതി കേരളീയ സാംസ്കാരിക പരിസരത്തെയല്ല,
പൗരാണികം എന്നു തോന്നിപ്പിക്കുന്ന ഭാവനാലോകത്തെയാണ് ആവിഷ്കരിക്കുന്നത്. കലിംഗരാജ്യവും കുന്തളരാജ്യവും കഥാപാത്രങ്ങളുമെല്ലാം തികഞ്ഞ ഭാവനാസൃഷ്ടികളാണ്. നായാട്ട്, മോഷണം, ആൾമാറാട്ടം, പ്രണയം, വിരഹം, യുദ്ധം, സമാഗമം
എന്നിങ്ങനെ വായനക്കാർക്ക് രസിക്കാവുന്ന മട്ടിലുള്ള വിഭവങ്ങളൊക്കെ ചേർത്തുകൊണ്ടുള്ള ഒരു ആഖ്യാനമാണിത്. വായന എന്ന വിനോദത്തിനായി മാത്രം രചിക്കപ്പെട്ട ഈ കൃതി അതിന്റെ ഉത്തരവാദിത്വത്തെ യഥാവിധി നിർവഹിക്കുന്നുണ്ട്. വായന ഇഷ്ടപ്പെടുന്നവർക്ക് ആദ്യകാലവായനയ്ക്ക് ഒരു മാതൃകയായി മുന്നോട്ടുവെയ്ക്കപ്പെട്ട ഈ കൃതി ഒരു കൗതുകം തന്നെയായിരിക്കും.
Reviews
There are no reviews yet.