VISWASAVUM VYAVASAYA NAVEEKARANAVUM

Add to Wishlist
Add to Wishlist

490 397

Author: JAIPRAKASH RAGHAVIAH
Category: Studies
Language: MALAYALAM

Category:

Description

VISWASAVUM VYAVASAYA NAVEEKARANAVUM

ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല.

-പ്രൊഫ. രാജന്‍ ഗുരുക്കള്‍

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ  തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്‌കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്‌കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്.
– പ്രൊഫ. മൈക്കിള്‍ തരകന്‍

 

വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന്‍ വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്.
-റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍

പരിഭാഷ
കെ. രാധാകൃഷ്ണവാരിയര്‍

Reviews

There are no reviews yet.

Be the first to review “VISWASAVUM VYAVASAYA NAVEEKARANAVUM”

Your email address will not be published. Required fields are marked *