VAAYANAKKAARAN M.T
₹270 ₹219
Author: RAJAGOPALAN E P
Category: Studies
Language: MALAYALAM
Description
VAAYANAKKAARAN M.T
ഏതു പുസ്തകത്തിൽനിന്നും, എത്ര മോശമായിക്കോട്ടെ, എന്തെങ്കിലുമൊന്ന് കിട്ടാനുണ്ടാവും. ജീവിതത്തെ നിലനിർത്തുന്ന ഒന്നാണ് വായന; ഒരുതരത്തിൽ നമ്മളെ ടെൻഷനിൽനിന്നു മുക്തമാക്കുന്ന ഒന്ന്. അതിൽ ട്രാൻക്വിലൈസിങ്ങായ ഒരു തലമുണ്ട്. ഇത് പുസ്തകത്തിന്റെ മാത്രം ഫലംകൊണ്ടാവണമെന്നില്ല. എങ്കിലും ഒരു പുസ്തകം വായിച്ചാൽ അദ്ഭുതകരമായിട്ട് നമ്മൾ കരുതുന്ന പലതും കിട്ടിയെന്നുവന്നേക്കാം. വായനയാണ് പ്രധാനം എന്നു കണക്കാക്കി അതിൽത്തന്നെ മുഴുകാൻ സാധിക്കുന്നുണ്ട്. വായനക്കാരൻ എന്ന പദവി ചെറിയ ഒന്നല്ല.
-എം.ടി. വാസുദേവൻ നായർ
എഴുത്തുകാരനെന്നതിനൊപ്പം നല്ലൊരു വായനക്കാരനുമായ എം.ടി. വാസുദേവൻ നായരുടെ വായനജീവിതത്തിലൂടെ സഞ്ചരിക്കുന്ന പുസ്തകം. ഒരെഴുത്തുകാരന്റെ വായനാനുഭവങ്ങളെപ്പറ്റി മലയാളത്തിലുണ്ടായ ആദ്യത്തെ പഠനഗ്രന്ഥം.
Reviews
There are no reviews yet.