Thrippadidanam
₹320 ₹269
Author: Umamaheswari.s
Category: Biography
Language: Malayalam
Description
Thrippadidanam
ഒരു യൂറോപ്യന്‍ നാവികസേനയെ (ഡച്ച്) പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ രാജ്യമായ തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമുഹൂര്‍ത്തമായ തൃപ്പടിദാനം, പില്ക്കാലത്ത് ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണലിപികളാലെഴുതപ്പെട്ടു. തൃപ്പടിദാനത്തിലൂടെ രാജ്യം മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിച്ച്, ശ്രീപത്മനാഭന്റെ ദാസനായി രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ പാരമ്പര്യം പിന്‍ഗാമികള്‍ പിന്‍തുടര്‍ന്നു. നവതിയുടെ നിറവിലെത്തിയിരിക്കുന്ന ഞാന്‍, എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന രാജകീയപ്രൗഢിയുടെ മധുരസ്മരണകളും ചരിത്രമുഹൂര്‍ത്തങ്ങളും നിറപ്പകിട്ടാര്‍ന്ന സംസ്‌കാരവും ഒപ്പം വേദനിപ്പിക്കുന്ന ഓര്‍മകളും നിങ്ങളോടൊപ്പം പങ്കുവെക്കാനാഗ്രഹിക്കുന്നു. ഞങ്ങളുടെ കുടുംബക്ഷേത്രമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്നുവരാറുള്ള ആറാട്ടുഘോഷയാത്രപോലെ വൈവിധ്യമാര്‍ന്ന സ്മരണകളുടെ ഒരു ഘോഷയാത്ര ആരംഭിക്കുകയായി. -ആമുഖത്തില്‍ ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ.
Reviews
There are no reviews yet.