SAU SAAL PEHLE

Add to Wishlist
Add to Wishlist

460 386

Author: JABIR PATTILLAM
Category: Biography
Language: MALAYALAM

Description

SAU SAAL PEHLE

ഗന്ധര്‍വ്വഗായകന്റെ ജീവിതകഥ ലളിതമായി, ക്രമാനുഗതമായി വിവരിക്കുന്നു ഈ പുസ്തകത്തില്‍ ജാബിര്‍ പാട്ടില്ലം. റഫി സാഹിബിനെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി രചനകള്‍ വന്നിട്ടുണ്ട്. ചിലതൊക്കെ ആരാധകരുടെ അക്ഷരപൂജകള്‍. ജാബിറിന്റെ ഈ പുസ്തകത്തില്‍ അടിയുറച്ച റഫി ആരാധകനൊപ്പം ഒരു ചരിത്രകുതുകിയെയും കണ്ടുമുട്ടുന്നു നാം. റഫിയുടെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങള്‍ ആധികാരികമായിത്തന്നെ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട് രചയിതാവിന്.
-രവി മേനോന്‍

ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ എക്കാലത്തെയും മഹാനായ ഗായകന്‍ മുഹമ്മദ് റഫിയുടെ ജീവിതവും സംഗീതവും ഒരു മധുരഗാനമെന്നപോലെ ആസ്വദിച്ച് അവതരിപ്പിക്കുന്ന പുസ്തകം. റഫിയെന്ന അനശ്വരഗായകന്റെ ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലൂടെയും, പ്രാണവായുവായ സംഗീതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമാണിത്. ഒപ്പം ആ മഹാപ്രതിഭയ്ക്ക് പൂര്‍ണ്ണത നല്‍കിയ സംഗീതസംവിധായകരും ഗാന രചയിതാക്കളും സഹഗായകരും ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാക്കളുമെല്ലാമെല്ലാം ഇതില്‍ കടന്നുവരുന്നു…

Reviews

There are no reviews yet.

Be the first to review “SAU SAAL PEHLE”

Your email address will not be published. Required fields are marked *