PUTHIYA MANUSHYAN PUTHIYA LOKAM – 2 VOL

Add to Wishlist
Add to Wishlist

1,499 1,199

Book : PUTHIYA MANUSHYAN PUTHIYA LOKAM – 2 VOL
Author: M. GOVINDAN
Category : Articles
ISBN : 9788126429028
Binding : Normal
Publisher : DC BOOKS
Number of pages : 1328
Language : Malayalam

Description

PUTHIYA MANUSHYAN PUTHIYA LOKAM – 2 VOL

മനുഷ്യൻ ഇന്നോളം സൃഷ്ടിച്ചതൊക്കെയും സ്വാതന്ത്ര്യത്തിന്റെ സ്മാരകങ്ങളായി നമ്മുടെ മുന്നിലുണ്ട്. സ്ഥാപനങ്ങളായിത്തീർന്ന അവയെ പുണർന്നുകഴിഞ്ഞുകൂടുന്നതിലല്ല, അവ സൃഷ്ടിച്ച മനുഷ്യന്റെ സർഗ്ഗാത്മകതയെ ഉൾക്കൊണ്ട് മുന്നോട്ടുപോകുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ അഥവാ മാനുഷികതയുടെ മുദ്രയുള്ളത്. മനുഷ്യചരിത്രം കാണിച്ചുതരുന്ന പാഠം അതാണ്. സിദ്ധികളിൽനിന്ന് സാദ്ധ്യതകളിലേക്കു മുന്നേറുക. മതങ്ങളും കലയും ശാസ്ത്രവും ചിന്തയും സമ്പാദിച്ച മാനുഷികമൂല്യങ്ങൾ പുനരവലോകനം ചെയ്തും പുതുക്കിയും കൂടുതൽ മാനവികവും സദാചാരപരവും ധാർമ്മികവുമായ ഒരു ലോകത്തെ നിർമ്മിക്കേണ്ടിയിരിക്കുന്നു; അതിന്റെ സൃഷ്ടികർത്താക്കളാകേണ്ടതും സൃഷ്ടിയായിപ്പരിണമിക്കേണ്ടതും തങ്ങൾതന്നെയാണെന്ന ബോധ്യത്തോടെ. മൂല്യങ്ങളുടെ സ്രഷ്ടാവായ മനുഷ്യനാണ് പരമമായ മൂല്യം എന്ന ബോധ്യമാണിവിടെയുള്ളത്. സ്വാതന്ത്ര്യം പാപമാണെന്നു വിശ്വസിക്കുകയും ചിന്തയ്ക്കും ഭാവനയ്ക്കും കടിഞ്ഞാണിടണമെന്നു വാദിക്കുകയും ചെയ്യുന്ന മതാത്മകപ്രത്യയശാസ്ത്രങ്ങൾക്കും മറ്റ് അധികാരരൂപങ്ങൾക്കും അതിനുള്ള വഴി കാണിച്ചുതരാനാവില്ല. എന്നാൽ, മനുഷ്യന്റെ ചിന്താശക്തിക്ക് അതിനുള്ള കഴിവുണ്ട്–അരനൂറ്റാണ്ടുകാലം ഗോവിന്ദൻ മലയാളികളോടു സംസാരിച്ചതിന്റെ പൊരുളും ബലവും അതായിരുന്നു. എഡിറ്റർ: സി.ജെ. ജോർജ്‌

Reviews

There are no reviews yet.

Be the first to review “PUTHIYA MANUSHYAN PUTHIYA LOKAM – 2 VOL”

Your email address will not be published.