PAZHASSIYUM KADATHANADUM
Original price was: ₹450.₹356Current price is: ₹356.
Author: Balakrishnan K
Category: History
Language: MALAYALAM
Description
PAZHASSIYUM KADATHANADUM
തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും പയ്യമ്പള്ളി ചന്തുവുമടക്കമുള്ള വടക്കന്‍പാട്ടിലെ വീരനായകന്മാര്‍, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങള്‍, പഴശ്ശിയുടെ ചെറുത്തുനില്‍പ്പ്, തില്ലങ്കേരിയിലും ഒഞ്ചിയത്തും സേലം ജയിലിലും പഴശ്ശിയിലും നടന്ന ജന്മിത്തവിരുദ്ധ കലാപങ്ങള്‍, ശിവാനന്ദ പരമഹംസരും വാഗ്ഭടാനന്ദനും നേതൃത്വം നല്‍കിയ സാമൂഹിക-നവോത്ഥാനപ്രസ്ഥാനങ്ങള്‍, മൊയാരത്ത് ശങ്കരനും എ.കെ.ജിയും സി.എച്ച്. കണാരനും സി.കെ. ഗോവിന്ദന്‍ നായരുമടങ്ങിയ ദേശീയപ്രസ്ഥാനനേതാക്കള്‍, കൊട്ടിയൂരും തൊടീക്കളവും അണ്ടലൂരും ലോകനാര്‍കാവും അടക്കമുള്ള ക്ഷേത്രങ്ങള്‍, പുനവും ചന്തുമേനോനും സഞ്ജയനും ഉള്‍പ്പെട്ട സാഹിത്യത്തിലെ മഹാരഥന്മാര്‍, ഗുണ്ടര്‍ട്ടും ബ്രണ്ണനും പിന്നെ സര്‍ക്കസ്സും ക്രിക്കറ്റും എന്നിങ്ങനെ ഇന്നത്തെ കേരളത്തെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകസാരഥ്യം വഹിച്ച ഒരു പ്രദേശത്തിന്റെ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കു നീളുന്ന അന്വേഷണം. വടക്കന്‍പാട്ടിന്റെ ഹൃദയഭൂമിയും കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെയും ജന്മിത്തവിരുദ്ധ സമരങ്ങളുടെയും പോരാട്ടഭൂമിയുമായ കടത്തനാടിന്റെ പരിസരപ്രദേശങ്ങളിലൂടെ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ നടത്തിയ യാത്രയുടെയും, ആ യാത്രയിലുടനീളം ഒരു വടക്കന്‍കാറ്റിന്റെ സൗരഭ്യമെന്നോണം ഒഴുകിവരുന്ന ചരിത്രസ്മരണകളുടെയും പുസ്തകം.
Reviews
There are no reviews yet.