ORU VIDDIYUM KURE CHEKUTHANMARUM
₹130 ₹105
Book : ORU VIDDIYUM KURE CHEKUTHANMARUM
Author: LEO TOLSTOY
Category : Short Stories, Children’s Literature, KUTTI VAYANAKAL
ISBN : 9789354823909
Binding : Normal
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 112
Language : Malayalam
Description
ORU VIDDIYUM KURE CHEKUTHANMARUM
വിഡ്ഢിയായി എല്ലാവരും കരുതുന്ന ഐവാൻ ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം. ഐവാന്റെ ജീവിതത്തിലെ വിജയരഹസ്യംതന്നെ അദ്ധ്വാനമാണ്. എന്തൊക്കെ നഷ്ടപ്പെട്ടുപോയാലും അതിൽ ഒട്ടും ഖേദിക്കാതെ എല്ലാം പ്രയത്‌നത്തിലൂടെ തനിക്ക് നേടിയെടുക്കാൻ കഴിയുന്നതേയുള്ളൂ എന്ന് കരുതുകയും അമിതമായി പ്രയത്‌നിക്കുകയും ചെയ്യുന്ന ഐവാന് ചെകുത്താന്റെ കുതന്ത്രങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ വളരെ എളുപ്പം കഴിയുന്നു. സഹജീവികളോടുള്ള സ്‌നേഹവും ദയയും സഹകരണമനോഭാവവും അഹിംസാത്മകമായ ചിന്തകളും വിഡ്ഢിയിലെ അസാധാരണ വ്യക്തിയെ ഉയർത്തിക്കാട്ടുന്നു. മഹാനായ റഷ്യൻ എഴുത്തുകാരൻ ലിയോ ടോൾസ്‌റ്റോയി ഒരു നാടോടിക്കഥയെ ആസ്പദമാക്കി രചിച്ച ‘Ivan the fool’എന്ന കഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ഒരു വിഡ്ഢിയും കുറെ ചെകുത്താന്മാരും. വായിച്ചു വളരുന്ന കുട്ടികളെ ഈ വിശിഷ്ടകൃതി തീർച്ചയായും രസിപ്പിക്കും; അവരുടെ ഉത്കൃഷ്ട ചിന്തകൾക്ക് ഉണർവ്വേകുകയും ചെയ്യും. മുതിർന്നവർക്കും വെളിച്ചമാണീ ലഘുഗ്രന്ഥം. പുനരാഖ്യാനം: അരവിന്ദൻ കെ.എസ്. മംഗലം
Reviews
There are no reviews yet.