ORMAKALUM MANUSHYARUM
₹540 ₹454
Author: Sunil P. Ilayidam
Category: Essays
Language: MALAYALAM
Description
ORMAKALUM MANUSHYARUM
നാലോ അഞ്ചോ വിഭാഗങ്ങളില്‍ പെട്ടവയാണ് ഇതിലെ കുറിപ്പുകള്‍. പരിചയസീമയിലുള്ള വ്യക്തികളെക്കുറിച്ചുള്ളതാണ് ആദ്യവിഭാഗം. പി.ജിയും പണിക്കര്‍ മാഷും സഖാവ് എ.പി. വര്‍ക്കിയും മുതല്‍ പറവൂരിലെ പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായ ജോഷിച്ചേട്ടന്‍ വരെയുള്ളവര്‍. പലപ്പോഴായി ചെന്നുപെട്ട ഇടങ്ങളെക്കുറിച്ചാണ് രണ്ടാമതൊരു ഭാഗം. റോമും ലണ്ടനും സൂറിച്ചും മുതല്‍ ബുദ്ധഗയയും എടയ്ക്കല്‍ ഗുഹയും തിരുനെല്ലിയും വരെ അതിലുള്‍പ്പെടുന്നു. വത്തിക്കാന്‍ മ്യൂസിയം മുതല്‍ ഗാന്ധിസ്മൃതി വരെയുള്ള സ്ഥാപനങ്ങള്‍ അതിന്റെ തുടര്‍ച്ചയില്‍ വരും. കൗതുകകരമായ ജീവിതാനുഭവങ്ങളും അവയുടെ ഭിന്നപ്രകാരങ്ങളുമാണ്
മൂന്നാമതൊരു ഭാഗം. അന്ധകാരനദിയുടെ ഒഴുക്കും തീവണ്ടിയിലെ പാട്ടും തവളകളുടെ സിംഫണിയും പോലുള്ള അദ്ധ്യായങ്ങള്‍ അങ്ങനെയുള്ളവയാണ്. തീര്‍ത്തും വ്യക്തിഗതമായ ജീവിതാനുഭവങ്ങളാണ് നാലാമതൊരു വിഭാഗം. സമാന്തരവിദ്യാഭ്യാസവും ദേശാഭിമാനിയും കാലടി ജീവിതവും എല്ലാം അതിലുള്‍പ്പെടുന്നു. ആശയചര്‍ച്ചകള്‍ എന്നു വിശേഷിപ്പി ക്കാവുന്ന വിഭാഗമാണ് ഒടുവിലത്തേത്. ഗുരു, ഗാന്ധി, കേസരി, മഹാഭാരതം, പ്രഭാഷണകല, മാക്ബത്ത്, തീവണ്ടിയുടെ ചരിത്രം എന്നിങ്ങനെ പലതും അതിലുണ്ട്.’
വ്യക്തികളും ഇടങ്ങളും ജീവിതാനുഭവങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം
Reviews
There are no reviews yet.