NJAN KANDA ARABIA

Add to Wishlist
Add to Wishlist

140 115

Author: MOIDOO HAJI P
Category: Travelogue
Language: MALAYALAM

Category: Tag:

Description

NJAN KANDA ARABIA

നമ്മുടെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രധാനിയായ എസ്.കെ. പൊറ്റെക്കാട്ട് അടക്കമുള്ളവര്‍ എത്തിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശമാണ് സൗദി അറേബിയ. ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയവര്‍ എഴുതിയ ഗ്രന്ഥങ്ങളിലൂടെയാണ് ആ മരുഭൂദേശത്തിന്റെ ചൂടും ചൂരും അല്‍പ്പമെങ്കിലും മലയാളത്തില്‍ വന്നെത്തിയത്. ആ കൂട്ടത്തില്‍ പ്രശസ്തമാണ് സി.എച്ച്. മുഹമ്മദ് കോയയുടെ ‘എന്റെ ഹജ്ജ് യാത്ര.’
ഒരുപക്ഷേ, പി. മൊയ്തുഹാജിയുടെ ഹജ്ജ് യാത്രാവിവരണമായ ‘ഞാന്‍ കണ്ട അറേബിയ’യാവാം ആ നാടിനെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യത്തെ സഞ്ചാരകൃതി. ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുമ്പാണ് ഈ യാത്ര. അക്കാലത്തെ കപ്പല്‍യാത്രയും വിമാനസഞ്ചാരവും അറേബിയയിലെ വിശേഷങ്ങളുമെല്ലാം വര്‍ണ്ണിക്കുന്ന ഈ പുസ്തകം മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള അറേബിയയുടെ ഒരു ലഘുചിത്രം ആവിഷ്‌കരിക്കുന്നു. ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് അതു വായിക്കുന്നത് രസകരമായ ഒരു അനുഭവവമാണ്.

-എം.എന്‍. കാരശ്ശേരി

മലയാളത്തിലെ ആദ്യത്തെ ഹജ്ജ് യാത്രാഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന യാത്രാവിവരണത്തിന്റെ പുതിയ പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “NJAN KANDA ARABIA”

Your email address will not be published. Required fields are marked *