NEELATHEEVANDI
₹135 ₹109
Author: SHAHINA E K
Category: Stories
Language: Malayalam
Description
NEELATHEEVANDI
സ്‌ത്രൈണജീവിതത്തിന്റെ വ്യത്യസ്തവും പ്രസക്തവുമായ മൂന്നു ചിത്രങ്ങളാണ് ഷാഹിനയുടെ മൂന്നു നോവലെറ്റുകളും വരയ്ക്കുന്നത്. സൗമ്യമായ വരകള്‍, സൂക്ഷ്മമായ പ്രതിരോധങ്ങള്‍, ചിലപ്പോള്‍ നര്‍മത്തിന്റെ നേര്‍ത്ത അടിയൊഴുക്ക്, ചിലപ്പോള്‍ മതത്തിന്റെ നീതിബോധങ്ങളിലെ കടുത്ത അനീതികളെക്കുറിച്ചുള്ള നീരസം, മറ്റു ചിലപ്പോള്‍ സാമൂഹികശ്രേണികളിലെ കീഴ്ത്തട്ടുകളുടെ ജീവിതദുര്യോഗങ്ങളെക്കുറിച്ചുള്ള വേദന, നീലത്തീവണ്ടി, സൈര, നൃത്തം എന്നീ മൂന്നു നോവലെറ്റുകളും ഇങ്ങനെ വ്യത്യസ്തമായിരുന്നു കൊണ്ടുതന്നെ സ്ത്രീജീവിതത്തിന്റെ ഭിന്നഭാവങ്ങളെ അനുഭവപ്പെടുത്തുന്നു. അവയാകട്ടെ, അതിശയകരമായ സമാനതയുള്ളവയും.
-ഡോ. ജിസാ ജോസ്
ആണധികാരവും അതിന്റെ സ്ത്രീനിഷേധവും സങ്കീര്‍ണമാക്കുന്ന ജീവിതങ്ങളുടെ കഥ പറയുന്ന സൈര, സ്ത്രീ നേരിടുന്ന സ്വത്വപ്രശ്‌നങ്ങളെ പ്രതീകവത്കരിക്കുന്ന നീലത്തീവണ്ടി, പീഡാനുഭവങ്ങളും ദുരിതങ്ങളും പര്യായമായിത്തീരുന്ന സ്ത്രീയുടെ അതിജീവനമെന്ന സ്വപ്‌നപശ്ചാത്തലത്തിലുള്ള നൃത്തം എന്നിങ്ങനെ മൂന്നു നോവലെറ്റുകള്‍.
ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ പുസ്തകം.
Reviews
There are no reviews yet.