Sale!
Description
കടലും മരുഭൂമിയും അനുഭവത്തിന്റെ രണ്ടുതിരുകളാണ്. അണയാത്ത ആഴംകൊണ്ട് കടലും ഒടുങ്ങാത്ത വിശാലതകൊണ്ട് മരുഭൂമിയും മനുഷ്യജീവിതത്തെ അടിക്കടി നിസ്സാരമാക്കിക്കൊണ്ടിരിക്കുന്നു. മരുഭൂമിയിൽ ആരോ കോറിയിട്ട മണലെഴുത്തുകൾ ഏകാന്തസൗധങ്ങളും പടവുകൾ തോറും നിഗൂഢതകൾ അവശേഷിപ്പിക്കുന്ന വൻകോട്ടകളുമായി അവശേഷിച്ചിട്ടുണ്ട്. ഈ പുസ്തകത്തിൽ അതൊക്കെയുണ്ട്. ഇതുപോലെ മരുഭൂമിയെ വാക്കുകളിലേക്കാനയിച്ച രചനകൾ മലയാളത്തിൽ അധികമില്ലെന്നു തീർത്തുപറയാം. സൗദി അറേബ്യയിലെ മക്ക, മദീന, അൽജൗഫ്, അൽ നഹൂദ്, സക്കാക, ദോമ, തബൂക്ക്, ജബൽ ഉലൂഷ്, അൽ ഉല, മദായിൽ സാലിഹ്, ലൈല അഫിലാജ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ മരു പ്രദേശങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ ഈ പുസ്തകം മരുഭൂമിയുടെ തികച്ചും അപരിചിതമായ ഒരു മുഖം അവതരിപ്പിക്കുന്നു.
2010-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
Reviews
There are no reviews yet.