Maanthrikachenda
₹250 ₹203
ISBN: 9789395338455
First Published Year: 2023
Pages: 174
Author: Sudha Murthy
Category: Children’s Literature
Description
Maanthrikachenda
താനൊരു പക്ഷിയായിരുന്നെന്നു ചിന്തിച്ച രാജകുമാരി, ആയിരം രൂപ വില വരുന്ന ഒരു തേങ്ങ, വാക്കുകളുടെ സഞ്ചി കൈവശമുള്ള ഒരാട്ടിടയൻ, രാജാക്കന്മാരും അരിഷ്ടന്മാരും, രാജകുമാരന്മാരും ദരിദ്രരും, ബുദ്ധിമാന്മാരും മണ്ടരും, തമാശക്കാരും വിചിത്രരുമായ സ്ത്രീപുരുഷന്മാർ ഈ കഥാസമാഹാരങ്ങളിൽ ജീവൻ കൊള്ളുന്നു. അതിബുദ്ധിമതിയായ രാജകുമാരി തീരുമാനിയ്ക്കുന്നു, തനിയ്ക്ക് മറുപടി പറയാൻ കഴിയാത്ത ചോദ്യം ചോദിയ്ക്കുന്നയാളെ മാത്രമേ വിവാഹം കഴിയ്ക്കു എന്ന്. അത്യാർത്തിക്കാരായ തന്റെ അമ്മാമന്മാരെ ഒരു സഞ്ചി ചാരംകൊണ്ട് പറ്റിച്ച അനാഥ ബാലൻ. കഷ്ടത്തിലായിപ്പോയ വൃദ്ധദമ്പതികൾക്ക് ഒരു മാന്ത്രികച്ചെണ്ട് തുണയായി. ഇതിലെ ചില കഥകൾ കുട്ടിയായിരുന്ന കാലം, സുധാമൂർത്തിയ്ക്ക് അവരുടെ മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞു കൊടുത്തവയായിരുന്നു. മറ്റുള്ളവ ലോകത്തെമ്പാടുമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ സംഗ്രഹിച്ചവയും. ആനന്ദം
ജനിപ്പിയ്ക്കുന്ന കാലാതിവർത്തിയായ ഈ കഥകൾ കുറേക്കാലം ഹൃദയത്തിലേറ്റി നടന്ന കഥാകാരി. തന്റെ ജീവിതത്തിലെ കുരുന്നുകൾക്ക് ആവേശത്തോടെ അവ പകർന്നു നൽകി. ഇത്തരത്തിൽ ഒരു പുസ്തകമാകുന്നതോടെ എല്ലാ പ്രായത്തിലുംപെട്ട നിരവധിപേർ അവ ആസ്വദിയ്ക്കും, തീർച്ച.
Reviews
There are no reviews yet.