KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARU...
₹250
Book : KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM
Author: DR.M.P. MUJEEBU REHMAN
Category : History
ISBN : 9789354825903
Binding : Normal
Publisher : DC BOOKS
Number of pages : 248
Language : Malayalam
Description
KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM
ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വർത്തമാനത്തെ ജനാധിപത്യവത്കരിക്കാൻ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ.എം.പി.മുജീബുറഹ്മാൻ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നത്. മൂന്നുഭാഗങ്ങളിലായി പതിനാല് പ്രബന്ധങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം കൊളോണിയൽ ചരിത്രവിജ്ഞാനത്തിന്റെ വാർപ്പുമാതൃകകളിൽ ചിലതിനെ അഴിച്ചുപണിയുകയും ചരിത്രപരമായ വസ്തുതകൾക്കുമേൽ അവയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആ നിലയിൽ സമകാലികകേരള ചരിത്ര വിജ്ഞാനത്തിന്റെ മേഖലയിലെ സുപ്രധാന ഇടപെടലായി മുജിബു റഹ്മാന്റെ ഗ്രന്ഥം മാറിത്തീർന്നിരിക്കുന്നു. കേരളചരിത്രത്തിലെ ചില നിർണ്ണായ സന്ദർഭങ്ങളെ സൂക്ഷ്മമായും വിശദാംശസമൃദ്ധമായും പിന്തുടർന്നുചെന്ന് അവയുടെ മൂർത്തമായ പ്രകരണത്തെയും ചരിത്രജീവിതത്തെയും അനാവരണം ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത് ചരിത്രസംഭവങ്ങൾ കാര്യകാരണങ്ങളുടെ നേർവരയിൽ അണിനിരക്കുകയല്ല ചെയ്യുന്നതെന്നും നിരവധി പ്രഭാവങ്ങളുടെ സങ്കീർണ്ണമായ സംയോജനസ്ഥാനമായാണ് ഓരോ ചരിത്രസന്ദർഭവും നിലവിൽ വരുന്നതെന്നുമുള്ള അടിസ്ഥാനവിവേകം ഈ പഠനങ്ങൾ ഉടനീളം വച്ചുപുലർത്തുന്നുണ്ട്.
Reviews
There are no reviews yet.