KANDANKUNNU MUTHAPPAN

Add to Wishlist
Add to Wishlist

180 151

Author: RAVI G
Category: Novel
Language: Malayalam

Category: Tag:

Description

KANDANKUNNU MUTHAPPAN

മലയാളത്തിലെ ദലിത് നോവലുകള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങള്‍ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാളനോവലുകളില്‍നിന്ന് അവയെ വ്യത്യസ്തമാക്കുന്നത്. ദലിത് നോവലുകള്‍ ജാതി- അധികാരകേന്ദ്രിതമായ സാമൂഹികബന്ധങ്ങളെ
പാരമ്പര്യേതരമായ ഒരു വീക്ഷണകോണില്‍നിന്ന് വീക്ഷിക്കുന്നതോടൊപ്പം നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം സൗന്ദര്യശാസ്ത്രപരവും ഭാവുകത്വപരവുമായ ഒരു വിച്ഛേദത്തിനായി ശ്രമിക്കുകയും ചെയ്യുന്നു… ഇവയോട് വിവിധനിലകളില്‍ ചേര്‍ത്തുവെച്ചു വായിക്കാവുന്ന നോവലാണ്
ജി. രവിയുടെ കണ്ടന്‍കുന്നു മുത്തപ്പന്‍.
– എം.ആര്‍. രേണുകുമാര്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ദലിതരുടെ ചരിത്രവും സാമൂഹികജീവിതവും കണ്ടന്‍കുന്നിന്റെ ചരിത്രത്തിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കണ്ടന്‍കുന്നുമുത്തപ്പനായിത്തീരുന്ന കുങ്കറെന്ന മിത്തിക്കല്‍ കഥാപാത്രവും അന്നത്തെ കാലവും മനുഷ്യരും പുനഃരാവിഷ്‌കരിക്കപ്പെടുന്നു. ഒപ്പം ദലിതരുടെ തനിമയാര്‍ന്ന ഭാഷയും പ്രകൃതിയോടും മണ്ണിനോടുമുള്ള ബന്ധവും സംസ്‌കാരവും വിശ്വാസങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആഖ്യാനശൈലിയെ നിര്‍ണ്ണയിച്ചിരിക്കുന്നത്.
ചിത്രീകരണം: സി.കെ. കുമാരന്‍

Reviews

There are no reviews yet.

Be the first to review “KANDANKUNNU MUTHAPPAN”

Your email address will not be published. Required fields are marked *