Description
JEEVICHIRIKKANULLA KARANANGAL
ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ
തന്നെ തകർത്തുകളഞ്ഞ ഒരു മനോരോഗത്തെ മാറ്റ് ഹെയ്ഗ് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും യാഥാർഥ്യമാണിതിൽ. എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മാനസികരോഗം. സ്വയം അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ ദൂരെനിന്ന് കാണുന്നവർക്ക് ഒരു നേർകാഴ്ചയും നൽകും.
മാറ്റ് ഹെയ്ഗിന്റെ നമ്പർ വൺ ബെസ്റ്റ് സെല്ലറായ ജീവി ച്ചിരിക്കാനുള്ള കാരണങ്ങൾ എന്ന ഈ പുസ്തകം കൂടാതെ മുതിർന്നവർക്ക് വേണ്ടി അദ്ദേഹം ആറുനോവ ലുകൾ കൂടി എഴുതിയിട്ടുണ്ട്. ഇതിൽ ഹൗ ടു സ്റ്റോപ്പ് ടൈം, ദി ഹ്യൂമൻസ്, ദി റാഡ്ലീസ് എന്നിവ ഉൾപ്പെടുന്നു. കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള പുസ്ത കങ്ങളിൽ അദ്ദേഹത്തിന് ബ്ലൂ പീറ്റർ ബുക്ക് അവാർഡ്, ദി സ്മാർട്ടീസ് ബുക്ക് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മൂന്നുതവണ കാർണേജി മെഡലിന് നോമിനേറ്റ് ചെയ്യപ്പെ ടുകയും ചെയ്തിട്ടുണ്ട്. യു കെയിൽ മൂന്നു മില്യണിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകം നാൽപ്പത് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
– ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായ റീസൺസ് റ്റു സ്റ്റേ എലൈവ് എന്ന പുസ്തകത്തിന്റെ പരിഭാഷ.
Reviews
There are no reviews yet.