Sale!

CHINNAMUNDI

Add to Wishlist
Add to Wishlist

170 138

Author: Ambikasuthan Mangad

Category: Stories

Language: MALAYALAM

Category:

Description

CHINNAMUNDI

ചിന്നമുണ്ടി

അംബികാസുതൻ മാങ്ങാട്

പയനാടൻചാലിന്റെ പത്തുപന്ത്രണ്ടു കിലോമീറ്ററിൽ ഒരിക്കലും വറ്റാത്ത ചാലുകളുണ്ടായിരുന്നു. നാടൻ മത്സ്യങ്ങൾ നിറച്ചുണ്ടായിരുന്നു. പുല്ലനും കാക്കച്ചിയും വാലാത്തനും ചുട്ടച്ചിയും കുരുടനും പയ്യപ്പത്തിനും ​കൈച്ചലുമൊക്കെ. ഇപ്പോൾ അധികവും കാണുന്നത് തിലോപ്പിയയും ഗപ്പിയുമാണ്. രണ്ടും അക്വേറിയത്തിൽ നിന്നും പുറത്തുചാടിയ ശല്യക്കാരായ അധിനിവേശ മത്സ്യങ്ങളാണ്. ദാ, കണ്ടില്ലേ, നിറയെ നീരാടുന്ന നീലക്കോഴികളും എരണ്ടകളും. ദേശാടനത്തിനെത്തി നാട്ടുകാരായവർ. എത്ര വേഗമാണ് പെറ്റുപെരുകുന്നത്…

രണ്ട് ഉടലുകളിലായി ഒരേ ജീവിതം തുഴഞ്ഞുതീർക്കുന്നതിന്റെ പൊരുത്തക്കേടുകളും സങ്കീർണതകളും പറയുന്ന ഉടൽമാപിനികളും അത്യപൂർവമായ നെൽവിത്തും നഷ്ടപ്പെട്ടുപോയ പ്രകൃതിയും തേടി പയനാടൻചാലിൽ അലയുന്നവന്റെ അനുഭവമായ ചിന്നമുണ്ടിയും, പാരിസ്ഥിതികമായ വൻദുരന്തങ്ങൾ നിരന്തരം വേട്ടയാടുന്നതിന്റെ ദുസ്സ്വപ്നാന്തരീക്ഷം നിറഞ്ഞ പ്രവചനസ്വഭാവമുള്ള തൂക്കുപാലങ്ങളും, ജീവിതം നീർക്കുമിളപോലെ തകർത്തവനോടുള്ള പക ഊതിയുരുക്കി പെണ്ണിന്റെ കരുത്തെന്തെന്ന് അറിയിച്ച് അമ്പരപ്പിക്കുന്ന കാളരാതിയും ഉൾപ്പെടെ, പ്രകൃതിയും സ്ത്രീയും മുഖ്യപ്രമേയമായി വരുന്ന പത്തു കഥകൾ.

അംബികാസുതൻ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

Reviews

There are no reviews yet.

Be the first to review “CHINNAMUNDI”

Your email address will not be published. Required fields are marked *