Description
നിക്കോസ് കസാന്ദ്സാകീസിന്റെ ‘ബുദ്ധൻ’ എന്ന ഈ കൃതിക്കുമുൻപ് വിരക്തി പൂണ്ട പൗരസ്ത്യദേശവും ഈശ്വരചിന്ത നിറംപിടിപ്പിച്ച പാശ്ചാത്യദേശവും മറ്റൊരു കൃതിയിലും ഇത്തരത്തിൽ സമഗ്രമായി സംയോജിപ്പിക്കപ്പെട്ടിട്ടില്ല. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ലഹരി ലോകത്തെ ആകമാനം ചുറ്റിയുള്ള താണ് അത് ചിലപ്പോഴൊക്കെ തീക്ഷ്ണവും സംയമിതവും ആയിരുന്നു. മറ്റുചിലപ്പോൾ സമർപ്പിതവും സമ്പൂർണ്ണമായി ലയിച്ചുകൊണ്ടുള്ളതുമായിരുന്നു. താപസരും, ഏകാന്താവാസികളും,സ്പാർട്ടൻ അച്ചടക്കവും, ഉയർന്ന വിഷമാനുഭവങ്ങളും അദ്ദേഹത്തെ ആകർഷിച്ചുവെങ്കിലും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അദ്ദേഹം കാണിച്ച വിവേചന ബുദ്ധി അത്യന്തികമായി ഇവയിൽനിന്നും വിട്ടുനിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബുദ്ധൻ എന്ന കൃതിയിൽ സംഭവിക്കുന്ന ഈ സാമീപ്യം ട്രാജടിയോടും ആത്മീയതയുടെയും കസാൻദ്സാകീസിനുണ്ടായിരുന്ന അസാധാരമായ ആഭിമുഖ്യം ഒന്നുകൊണ്ടുമാത്രം രൂപപ്പെട്ടതാണ്. ലോക ക്ലാസ്സിക്കുകളിൽ ഒന്നായി ഈ കൃതി പരിഗണിക്കപ്പെടുന്നു.
Reviews
There are no reviews yet.