AVASANATHE PENKUTTI
Out of stock
₹375
Author: NADIA MURADCategory: AutobiographyLanguage: Malayalam Publisher: MANJUL PUBLISHING HOUSE
Description
AVASANATHE PENKUTTI : സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവ്
ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാർ കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ
മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവൾ ചെറുത്തുനിന്നു. പ്രചോദിപ്പിക്കുന്ന ഈ ഓർമ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂർണ്ണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ,
ക്രൂരാനുഭവങ്ങളിലുടെ, ഒടുവിൽ ജർമനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കുട്ടിക്കൊണ്ടുപോകുന്നു. ‘അലക്സാൺഡ്രിയ ബോംബാക്കിന്റെ
‘ഓൺ ഹെർ ഷോൾഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര
‘ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സർവൈവേഴ്സ് ഓഫ് ഹ്യൂമൻ ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ് വിൽ അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന
പുസ്തകങ്ങളിലൊന്നാണിത്.
യസീദികൾ അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. അതോടൊപ്പംതന്നെ
അവരുടെ ആത്മീയമായ നിഗൂഢത കലർന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു… ഒരു ധീരവനിതയുടെ സുപ്രധാനമായ
പുസ്തകമാണിത്.
– ഇയാൻ ബിറെൽ, ദ ടൈംസ്
വിവർത്തനം: നിഷാ പുരുഷോത്തമൻ
Reviews
There are no reviews yet.