ATHIJEEVANAM

Add to Wishlist
Add to Wishlist

380 319

Author: Dr.VISHWAS MEHTA
Category: Autobiography
Language: MALAYALAM

Description

ATHIJEEVANAM

വിശ്വാസ് മേത്തയുടെ ജീവിതകഥയിലൂടെ നടന്നുനീങ്ങുമ്പോൾ ഒരു കാലിഡോസ്‌കോപ്പിൽ എന്നപോലെ അദ്ദേഹം പിന്നിട്ട വഴികൾ, നേടിയ അനുഭവങ്ങൾ, തന്റെ മനസ്സിനെ സ്വാധീനിച്ച ചിന്താധാരകൾ, വ്യക്തിത്വത്തെ രൂപപ്പെടുത്തിയ മാതാപിതാക്കൾ ഒക്കെ ഒളിഞ്ഞും തെളിഞ്ഞും, മിന്നിയും മറിഞ്ഞും നീങ്ങിനീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിലെ കഥാകഥനരീതിയും വ്യത്യസ്തമാണ്.
കഥാകാരൻ തന്നെക്കുറിച്ചുള്ള കഥകൾ നേരിട്ട് അവതരിപ്പിക്കുകയല്ല ചെയ്യുന്നത്. തന്നിൽനിന്നും അൽപ്പം അകന്നുനിന്ന് ഒരു കാഴ്ചക്കാരന്റെ കൺകോണിലൂടെ തന്റെ ജീവിതത്തെ നോക്കിക്കാണുകയും നിസ്സംഗതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു തനതുശൈലിയാണ് ഈ രചനയിൽ മുഴുനീളെ കാണുന്നത്. അതുകൊണ്ടുതന്നെ ഒരു നിസ്സംഗനിരീക്ഷകന്റെ കാഴ്ചപ്പാടിൽനിന്നും ഈ പുസ്തകത്തെ സമീപിക്കാനും, ഇതിന്റെ ഇതിവൃത്തത്തെ ഉൾക്കൊള്ളാനും വായനക്കാരനു കഴിയുന്നു.

– ഡോ. സി.വി. ആനന്ദബോസ്
പശ്ചിമ ബംഗാൾ ഗവർണ്ണർ

രാജസ്ഥാനിലെ ഒരു പിന്നാക്ക ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, കേരളത്തിന്റെ ചീഫ് സെക്രട്ടറി, മുഖ്യ വിവരാവകാശ കമ്മീഷണർ എന്നീ ഉന്നത പദവികളിലെത്തിയ ഒരു ഐ.എ.എസ്. ഓഫീസറുടെ വിജയഗാഥ.

Reviews

There are no reviews yet.

Be the first to review “ATHIJEEVANAM”

Your email address will not be published. Required fields are marked *