Description
AS A MAN THINKETH (Malayalam)
“ഒരാൾ ചിന്തിക്കുന്നതെന്തോ അതാണ് അയാൾ’ എന്ന പുസ്തകം ജെയിംസ് അല്ലൻ 1903 ൽ പ്രസിദ്ധീകരിച്ചതാണ്. ചിന്തയുടെ കരുത്തും പ്രത്യേകിച്ച് അതിന്റെ ഉപയോഗവും പ്രായോഗികതയും വഴി ഒരാളുടെ സാഹചര്യങ്ങളിൽ സംജാതമാകുന്ന രൂപാന്തരങ്ങളാണ് ഈ കൃതിയുടെ മുഖ്യപ്രമേയം. വിശേഷപ്പെട്ട വിധത്തിൽ അല്ലൻ ഉപദേശിക്കുന്ന ജീവിതക്രമങ്ങൾ അഭ്യസിക്കുന്നതിന് വായനക്കാർക്ക് സാധിക്കുന്നതിനായി വളരെ ലളിതവും ക്ഷിപ്രഗ്രാഹ്യവുമായ ശൈലിയിലാണ് ഗ്രന്ഥം രചിച്ചിട്ടുള്ളത്. ചിന്തകളുടെ ആത്മസാക്ഷാത്ക്കാരം, ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നേരിടേണ്ട നന്മയോ തിന്മയോ ആയ സാഹചര്യങ്ങളുടെ മേൽ ഇച്ഛാശക്തിക്കുള്ള ആത്യന്തിക വിജയം എന്നിവയാണ് ഇതിൽ ഊന്നിപ്പറയുന്ന അടിസ്ഥാന തത്ത്വം. സ്വന്തം ചിന്തകൾ ക്ഷമയോടും യുക്തി ഭദ്രതയോടും കൂടി ഉപയോഗിച്ചാൽ ഏതൊരാളുടെയും ജീവിതം രൂപാന്തരപ്പെടുകയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്യുമെന്നതാണ് ഈ പുസ്തകം അനുവാചകരിൽ അവശേഷിപ്പിക്കുന്ന സ്ഥായിയായ ചിന്ത.
പരിഭാഷ : ഫാ.ഡോ. ദേവസ്സി പന്തല്ലൂക്കാരൻ
Reviews
There are no reviews yet.