Sale!

ARUTE RAMAN?

Add to Wishlist
Add to Wishlist

370 300

Book : ARUTE RAMAN?

Author: T.S SHYAMKUMAR

Category : Study, Kerala Piravi 21 Pusthakangal

ISBN : 9789354328299

Binding : Normal

Publishing Date : 01-11-2021

Publisher : DC BOOKS

Edition : 1

Number of pages : 352

Language : Malayalam

Categories: ,

Description

വേദ ഇതിഹാസ പുരാണങ്ങളും ധർമശാസ്ത്രങ്ങളും അർത്ഥശാസ്ത്രവും വേദാന്തവും അടങ്ങുന്ന സംസ്കൃത സാഹിത്യ പാരമ്പര്യം ഇന്ത്യൻ സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയത്തെ നിർണയിക്കുന്ന ബൃഹത് പാഠങ്ങളാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സാംസ്കാരിക ലോക ബോധ്യത്തെ ഭാവനപ്പെടുത്തിയെടുക്കുന്നതിൽ ഇവയ്ക്കൊക്കെയും അപ്രമാദിത്വപൂർണമായ സ്ഥാനമാന പദവികളാണുള്ളത്. ജനജീവിതത്തിൻ്റെ മൂല്യവിചാരങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതിലും സാമൂഹ്യബോധത്തെ നിർണയിക്കുന്നതിലും അതിബൃഹത്തായ ഭാഗഭാഗിത്തം വഹിക്കുന്നവയാണ് ഇതിഹാസ പുരാണ വേദാന്ത പാo പാരമ്പര്യങ്ങൾ. അതുകൊണ്ട് തന്നെ ജനാധിപത്യത്തിലും ആധുനികമായ നീതി വിചാരങ്ങളിലും ശാസ്ത്ര ബോധത്തിലും ഭരണഘടനാ ധാർമികതയിലും നിലയുറപ്പിച്ചു കൊണ്ട് ഇന്ത്യയിലെ ഈ ബൃഹത് പാo പാരമ്പര്യങ്ങളെ വിമർശനാത്മകമായി പരിശോധിക്കുക എന്നത് അടിയന്തിരമായ ദൗത്യമാണ്. അത്തരമൊരു പരിശ്രമത്തിൻ്റെ ഭാഗമാണ് “ആരുടെ രാമൻ’ എന്ന ഈ ഗ്രന്ഥം. ഈ പുസ്തകത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്ത് വാല്മീകി രാമായണത്തെ മുൻനിർത്തിയുള്ള പഠനങ്ങളാണ് ഉള്ളടങ്ങിയിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ മഹാഭാരതം, രാമായണം, അദ്വൈത വേദാന്തം, താന്ത്രിക വിദ്യ, അർത്ഥശാസ്ത്രം, ധർമശാസ്ത്രങ്ങൾ, നവോത്ഥാനം, ക്ഷേത്ര സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പഠനങ്ങളെല്ലാം തന്നെ ആരുടെ രാമൻ എന്ന പ്രതീകാത്മക ചോദ്യത്തെ അഭിമുഖീകരിക്കുന്നവയാണ്.

Reviews

There are no reviews yet.

Be the first to review “ARUTE RAMAN?”

Your email address will not be published. Required fields are marked *