ARE YOU HUMAN MANUSHYETHARA MANAVIKATHAYKKU ORAMUK...
₹430 ₹361
Description
മഹാമാരികളും കാലാവസ്ഥാ വ്യതിയാനവും ഫാഷിസ്റ്റ് പരമാധികാര ഭരണങ്ങളും ദൈനംദിനജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യേതര / മനുഷ്യാനന്തര മാനവികതയുമായി ഈ പുസ്തകം സംവദിക്കുന്നു. കോവിഡ് 19 പോലെയുള്ള മഹാമാരികൾ യാഥാർത്ഥത്തിൽ മനുഷ്യരാശിയുടെ വംശനാശത്തെക്കുറിച്ചുള്ള സൂചനകളാണോ നൽകുന്നത്? അതോ, പുതിയ കൂട്ടായ്മകളിലേക്കും നവമാനവികതയുടെ അഭിനവ ലോകത്തേക്കുമാണോ ഈ പ്രതിസന്ധികളുടെ കാലഘട്ടം നമ്മെ നയിക്കുന്നത്? മാനവവാദത്തെ (ഹ്യൂമനിസം) അതിന്റെ എല്ലാവിധ ദൗർബല്യങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കാലാനുസൃതമായി പുതുക്കിപ്പണിയേണ്ടതുണ്ടെന്ന് പോസ്റ്റ്ഹ്യുമൻചിന്ത നിരൂപിക്കുന്നു. മനുഷ്യകേന്ദ്രിതമായ എല്ലാ വിജ്ഞാനങ്ങളേയും ഉടച്ചുവാർത്തുകൊണ്ട്, മനുഷ്യരും ഇതര ജീവിവർഗങ്ങളും വസ്തുക്കളും യന്ത്രങ്ങളുമൊക്കെ ഉൾക്കൊള്ളുന്ന പുതിയൊരു ഹ്യുമനിസത്തെയാണ് മനുഷ്യേതരമാനവികത വിഭാവനം ചെയ്യുന്നത്. പ്രശസ്തചിന്തകരുടെയും യുവഗവേഷകരുടെയും പഠനങ്ങളിലൂടെ പോസ്റ്റ്ഹ്യുമൻചിന്തയെക്കുറിച്ചുള്ള മലയാളത്തിലെ സമഗ്രമായ ആദ്യകൃതി.
Reviews
There are no reviews yet.