Arakkal Aadiraja
₹380 ₹304
Author : Nasr Kappad
Pages: 255
Description
Arakkal Aadiraja
അറക്കൽ ആദിരജ
മലബാറിന്റെ എക്കാലത്തെയും സാമൂഹ്യ ചരിത്രത്തെ ഇഴകീറിപരിശോധിച്ചിട്ടുള്ള മലയാളി ചരിത്രകാരന്മാർ ഇതുവരെയായിട്ടും
രേഖപ്പെടുത്താതെ വിട്ടുകളഞ്ഞ കണ്ണൂർ അറക്കൽ രാജാക്കന്മാരുടെ അതിസാഹസികത നിറഞ്ഞ സായുധ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ പുസ്തകം യൂറോപ്യരുടെ ലോകവ്യാപകമായ അധിനിവേശ ചരിത്രത്തിലേക്കാണ് പ്രധാനമായും വിരൽ ചൂണ്ടുന്നത്. ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പ്രബലപ്പെട്ടുവന്ന അറേബ്യയിലെ ഇസ്ലാമിക പ്രസ്ഥാനക്കാരുടെ രാഷ്ട്രീയ മുന്നേറ്റത്തെയും, കൂടാതെ എ.ഡി. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി ആഗോളതലങ്ങളിലെ സാമൂഹിക, രാഷ്ട്രീയ അധികാര മാറ്റത്തിന് ഇടയാക്കിയിട്ടുള്ള വ്യത്യസ്തങ്ങളായ സംഭവ വികാസത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചരിത്ര പ്രതിപാദനം എന്ന നിലയിലും അതിലുപരി പ്രാചീനവും കടന്ന് മധ്യകാലവും താണ്ടി ആധുനികതയിലേക്ക് സഞ്ചരിച്ചെത്തിയ ഒരു നീണ്ട കാലഘട്ടത്തിന്റെ സാക്ഷ്യപത്രം കൂടിയാണ് പുസ്തകം.
Reviews
There are no reviews yet.