ADRISYASANDARSANAM

Add to Wishlist
Add to Wishlist

410 336

Author: Anoop C
Category: Novel
Language: MALAYALAM

Category: Tag:

Description

ADRISYASANDARSANAM

വിപ്ലവനായകന്‍ എന്ന നിലയില്‍ തീവ്രവും സംഘര്‍ഷഭരിതവുമായ ഒട്ടേറെ ജീവിതസന്ദര്‍ഭങ്ങള്‍ നിറഞ്ഞ ലെനിന്റെ ബാഹ്യ രാഷ്ട്രീയജീവിതത്തെ മാറ്റിനിര്‍ത്തി ലെനിന്‍ എന്ന വ്യക്തിയുടെ സ്വകാര്യജീവിതസന്ദര്‍ഭങ്ങളിലൂടെ മറ്റൊരു നൂതന ഭാവിവിപ്ലവരാഷ്ട്രീയ വ്യവഹാരത്തിന്റെ ആഖ്യാനമാണ് ഈ നോവല്‍ ലക്ഷ്യമാക്കുന്നത് എന്നു കാണാം. ലെനിന്റെ ബാല്യകാലം മുതല്‍ മരണവും ‘മരണാനന്തര’ ജീവിതവും വരെയുള്ള തിരഞ്ഞെടുത്ത വ്യക്തിജീവിതസന്ദര്‍ഭങ്ങളുടെ ആവിഷ്‌കാരത്തിലൂടെ പഴയ വിപ്ലവങ്ങളുടെ പരാജയങ്ങളിലേക്കും ഭാവിയിലെ വിപ്ലവങ്ങളുടെ സാദ്ധ്യതകളിലേക്കും ഒരേസമയം വാതില്‍ തുറന്നുവെക്കുന്ന ഒരു നൂതന രാഷ്ട്രീയമാണത്.
-ബി. രാജീവന്‍
മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ നേതൃത്വത്തിലൂടെ ലോകചരിത്രംതന്നെ മാറ്റിയെഴുതിയ മഹാനായ വ്‌ളാഡിമിര്‍ ഇലിച്ച് ലെനിന്റെ ജീവിതം പറയുന്ന രചന. നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും ലെനിന്‍ പ്രത്യക്ഷനാകുന്ന ചരിത്രമുഹൂര്‍ത്തങ്ങള്‍. ലെനിന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫര്‍ റീഡ് ആ വിപ്ലവകാരിയെക്കുറിച്ചുള്ള നോവലിന്റെ രചയിതാവെന്ന കഥാപാത്രമാകുന്ന അദൃശ്യസന്ദര്‍ശനത്തിലൂടെ റഷ്യയുടെ
രാഷ്ട്രീയസങ്കീര്‍ണ്ണതകളും അധികാരവും സ്വാതന്ത്ര്യവും പ്രണയവും കലയും എഴുത്തുമെല്ലാം പുത്തനായി വ്യാഖ്യാനിക്കപ്പെടുന്നു.

സി. അനൂപിന്റെ ഏറ്റവും പുതിയ നോവല്‍

Reviews

There are no reviews yet.

Be the first to review “ADRISYASANDARSANAM”

Your email address will not be published. Required fields are marked *