Description
Adrishyanaya Kolayali : അദൃശ്യനായ കൊലയാളി
ഇടുക്കിയിലെ മനോഹരമായ എസ്റ്റേറ്റിൽ ധാരാളം ശത്രുക്കൾ ഉണ്ടായിരുന്ന ഒരു മാനേജർ കൊല്ലപ്പെടുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകം. ലോകത്തിൽ ആദ്യമായിട്ടാവും ഒരാളെ കൊല്ലാൻ പരസ്പരം അറിയാത്ത ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സമയം വന്ന്, അതിൽ ഒരാൾ വിജയിച്ചു മടങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ ഒരുത്തനെ കൊല്ലാൻ കുറച്ചു പേർ ഇറങ്ങിത്തിരിച്ചാൽ അവന് മരിച്ചേ പറ്റു. കേസ് അന്വേഷണത്തിനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഫോഴ്സിലെ ഡിറ്റക്ടീവ് എസ്തയും കൂട്ടരും എത്തുന്നു. തന്റെ അസാധാരണ നിരീക്ഷണ പാടവത്തിലൂടെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തുന്നു തെളിവുകൾക്ക് പിന്നാലെ യാത്ര ചെയ്ത് അദൃശ്യനായ കൊലയാളിയിലേക്ക് എത്തുന്ന നിറയെ ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ ഉദ്ദ്യേഗജനകമായ ത്രില്ലർ കുറ്റാന്വേഷണ നോവൽ.
Reviews
There are no reviews yet.