Aa Thavalaye Chumbikkuka
Out of stock
Original price was: ₹250.₹188Current price is: ₹188.
Category : Self Help
Description
Aa Thavlaye Chumbikkuka \ Kiss That Frog Malayalam
“തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ബ്രയാൻ സൂചിപ്പിച്ച നിമിഷത്തിൽ തന്നെ, അത് വാങ്ങണമെന്നും വായിക്കണമെന്നും സുഹൃത്തുക്കളുമായി പങ്കു വെക്കണമെന്നും ഞാൻ തീരുമാനിച്ചിരുന്നു. ഈ പുസ്തകം വാങ്ങാനും വായിക്കാനും ഉപയോഗിക്കാനും ഞാൻ നിങ്ങളോട് ശുപാർശ ചെയ്യുന്നു- കാരണം സന്തോഷകരവും ആനന്ദകരവുമായ ജീവിതം, മണിക്കൂറുകൾ മാത്രം അകലെയാണ്.” – ഡേവിഡ് ബാച്ച്, – #1 ന്യൂ യോർക്ക് ടൈംസിന്റെ മികച്ച വില്പന നേടുന്ന, ദി ഓട്ടോമാറ്റിക് മില്യണയറിന്റെ രചയിതാവും FinishRich.com ന്റെ സ്ഥാപകനും. “തമാശയെന്ന് തോന്നുന്ന തലക്കെട്ട് നിങ്ങളെ കബളിപ്പിക്കാതിരിക്കട്ടെ – ആ തവളയെ ചുംബിക്കുക – ജീവിതത്തെ മാറ്റി മറിക്കാൻ പര്യാപ്തമായ പുസ്തകം. നിങ്ങൾ മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ ദൈനം ദിന മനോഭാവങ്ങളെ നിയന്ത്രിച്ചേക്കാവുന്ന നിഷേധാത്മക ചിന്തകളെ ഉപേക്ഷിക്കുവാൻ ബ്രയാൻ ട്രേസിയും ക്രിസ്റ്റീന ട്രേസി സ്റ്റെയിനും നിങ്ങളെ സഹായിക്കട്ടെ. ഈ പുസ്തകം വായിച്ച് കൂടുതൽ നല്ല ഭാവിയിലേക്ക് ചുവടു വെക്കുക!” – കെൻ ബ്ലാഞ്ചാർഡ് – ദി വൺ മിനിറ്റ് മാനേജറിന്റെയും ലീഡ് വിത്ത് ലവ്വിന്റെയും സഹരചയിതാവ് “ഭയങ്ങളെ തരണം ചെയ്യാനും അനാവശ്യമായ ഓർമ്മകളിൽ നിന്ന് മനസ്സിനെ മുക്തമാക്കുവാനും ക്ഷമയോടും ഗുണപരതയോടും കൂടി എന്റെ സ്വപ്നങ്ങളിലേക്ക് മുന്നേറുവാനും വൃത്തിയില്ലാത്ത തലക്കെട്ടോടു കൂടിയ ഈ പുസ്തകം പുതിയ വഴികൾ കാണിച്ചു തരുമെന്ന് ബ്രയാൻ വാഗ്ദാനം നൽകി. അതു കൊണ്ടു തന്നെ ഞാൻ ആ തവളയെ ചുംബിച്ചു. കരുതിയത് പോലെ മോശമായിരുന്നില്ല അത്… യഥാർത്ഥത്തിൽ അത്ര മികച്ച അനുഭവമായിരുന്നു. നിങ്ങളും ആ തവളയെ ചുംബിച്ചു നോക്കണമെന്ന് ഞാൻ പറയുന്നു.” – റോബർട്ട്. ജി. അല്ലൻ – മികച്ച വില്പന നേടിയ ക്രിയേറ്റിങ്ങ് വെൽത്തിന്റെയും മൾട്ടിപ്പിൾ സ്ട്രീംസ് ഓഫ് ഇൻകമിന്റെയും രചയിതാവും ദി വൺ മിനിറ്റ് മില്യണയറിന്റെ സഹരചയിതാവുമാണ്. “തെറ്റുകളോ കുറവുകളോ കണ്ടെത്തുന്നതിനു പകരം മറ്റൊരു വ്യക്തിയിലോ സാഹചര്യത്തിലോ ഉള്ള നന്മ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കുന്ന, കാലോചിതമായ പുസ്തകം. പുസ്തകത്തിന്റെ ആശയങ്ങളെ മൂർത്തമായ പെരുമാറ്റങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ‘ ഇപ്പോൾ ഇത് ചെയ്യുക’ എന്ന നുറുങ്ങുകൾ എനിക്ക് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടു. പുസ്തകം എല്ലാവരും തന്നെ വായിച്ചിരിക്കണം.” – ഡോക്റ്റർ ടോണി അലെസ്സാണ്ട്ര പ്രസിദ്ധനായ മോട്ടിവേഷണൽ സ്പീക്കറും പ്ലാറ്റിനം റൂളിന്റെ സഹരചയിതാവും കരിസ്മയുടെ രചയിതാവുമാണ്. “ആ തവളയെ ചുംബിക്കുക! വിജയകരമായ ജീവിതത്തിനുള്ള നിങ്ങളുടെ പരിധിയില്ലാത്ത സാധ്യതകൾ എങ്ങനെ അഴിച്ചു വിടാമെന്ന് കാണിക്കുന്നു.” – ടി. ഹാർവ് എക്കർ, # ന്യൂയോർക്ക് ടൈംസിന്റെ മികച്ച വിൽപ്പന നേടിയ സീക്രെട്ട്സ് ഓഫ് ദി മില്ല്യണയർ മൈൻഡിന്റെ രചയിതാവ്.
Reviews
There are no reviews yet.