Description
AA FOR ANNAMMA
മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലിൽ കെട്ടി കോർത്തെടു ക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞുതുടങ്ങിയെന്നോ ഉള്ള ആശങ്ക കളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തിൽ അണിയുകയായിരുന്നു. അങ്ങനെ കൂട്ടിച്ചേർത്തതെല്ലാം, ഇന്നിതാ ഈ താളുകളിൽ, ഒരിക്കൽ കൂടി വിതറിയിടുന്നു. ഒരുപക്ഷേ അവയെ കോർത്തെടുക്കുവാനുള്ള നൂലിന്റെ തുടക്കം മാത്രമാവും ഈ വരികൾ. ഏതളവിൽ, അനുപാതത്തിൽ അവയെല്ലാം വീണ്ടും ഒന്നാവണമെന്നു ള്ളത് ഓരോ വായനയുടേയും ഇഷ്ടമാണ്. ആ നേർക്കാഴ്ച്ചയെ, സ്വാതന്ത്ര്യത്തെ, ഞാനും ബഹുമാനിക്കുന്നു, ഒപ്പം ഹൃദയത്തോട് ചേർത്ത് നിർത്തുകയും ചെയ്യുന്നു.
“നിസ്സാരമെന്ന് മറ്റുള്ളവർക്കു തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യ പൂർവ്വ സഞ്ചയമാണിത്. തികഞ്ഞ നർമ്മബോധമുള്ളതുകൊണ്ട് ഉള്ളിൽ ചിരിച്ചു കൊണ്ടാണ് ആൻ പാലി എഴുതുന്നത്. അനുജത്തിയുമായുള്ള ഇടപാടുകളിൽ അത് തെളിഞ്ഞുകത്തുന്നുണ്ട്. അത് വാത്സല്യത്തിന്റെ ചിരിയാണ്. പക്ഷേ ആനിന്റെ ചിരി അതു മാത്രമല്ല. ആ ചിരിയിൽ മനുഷ്യസമൂഹത്തോടുള്ള സ്നേഹം മുഴുവ നുമുണ്ട്. അതിനിടയിലും അശരണരോടുള്ള അനുകമ്പയുണ്ട്. ഉറച്ച നിലപാടുക ളുണ്ട്. ആനിനെ ആൻ ആക്കി മാറ്റുന്നത് അതാണ്. ഒപ്പംതന്നെ എത്രയെത്ര കഥാപാത്രങ്ങൾ! പുസ്തകം വായിച്ചുതീരുമ്പോൾ നമ്മൾ ആഹ്ലാദത്തോടെയും അത്ഭുതത്തോടെയും ചിന്തിച്ചുപോവും: പാലാ എന്ന പ്രദേശത്തെ ഇതിലും നന്നായി ആവാഹിക്കാൻ ആർക്കെങ്കിലും ഇതിനു മുമ്പ് കഴിഞ്ഞിട്ടുണ്ടോ?”
-അഷ്ടമൂർത്തി
Reviews
There are no reviews yet.